Skip to main content

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണം. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം. മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം. രാജ്യത്ത്‌ മതനിരപേക്ഷത ഇന്ന്‌ അപകടകരമായ വെല്ലുവിളി നേരിടുകയാണ്‌. ഭരണഘടനയെ അട്ടിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ച്‌ പകരം ഗോൾവാൾക്കറെയും ഗോഡ്‌സേയേയും പ്രതിഷ്‌ഠിക്കാനാണ്‌ നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത്‌ സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്‌.

ബിജെപിയെയും ആർഎസ്‌എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്‌. വെറുപ്പിന്റെ വിതരണക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. ഒരുഭാഗത്ത്‌ ഹിജാബ്‌ ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന്‌ പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ്‌ ഉദ്‌ഘാടനവേദിയിൽപോലും കാവിവസ്‌ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട്‌ ടിപ്പുസുൽത്താനുപോകും എന്നാണ്‌ കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രസംഗിച്ചത്‌. പൂർണമായും മുസ്ലിംവിരുദ്ധമാണ്‌ സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക്‌ സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.