Skip to main content

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന്‌ പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്‌. തെരുവിൽ മനുഷ്യർ കൊല്ലപ്പെടുകയും വീടുകൾ ചാമ്പലാക്കുകയും കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതിൽ ദുരുഹതയുണ്ട്. ഏക സിവിൽ കോഡിന്റെ ആസൂത്രണ കേന്ദ്രമാക്കി മണിപ്പൂരിനെ സംഘപരിവാർ മാറ്റി. ജനങ്ങളെ രണ്ട് തട്ടിലാക്കാനും ഇതിലൂടെ കഴിഞ്ഞു. കലാപത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് സൈന്യത്തിന്റെ നിശബ്ദതയ്ക്ക് കാരണം. മനുഷ്യർ തെരുവോരങ്ങളിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും ഉരിയാടുന്നില്ല.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ഏക സിവിൽ കോഡ്. വർഗീയമായി ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്കുകൾ രൂപീകരിക്കാനാണ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഒരോ വിഭാഗങ്ങളുമായി വിശദമായ ചർച്ച വേണം. 2025ഓടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ബിജെപിയുടെ വർഗീയതയ്‌ക്ക്‌ ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.