Skip to main content

ഉമ്മൻചാണ്ടിയുടെ അനുശോചനയോഗത്തോടുള്ള നിന്ദയും അനൗചിത്യവുമാണ് കോൺഗ്രസ് നേതൃത്വത്തിലെ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌

അനുശോചനയോഗത്തിൽ ക്ഷണിച്ച്‌ വരുത്തിയവർക്ക്‌ നേരെ കുത്തു വാക്കുകൾ കൊണ്ട്‌ അഭിഷേകം നടത്തുക; ഉദ്ഘാടകനായി കോൺഗ്രസ്‌ നേതൃത്വം തന്നെ നിശ്ചയിച്ച് ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ നിശബ്ദരായിരുന്ന സദസ്യരിൽ കുറേപേർ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കുക, സ്റ്റേജിലുള്ള നേതാക്കളിൽ ചിലർ എഴുനേറ്റ്‌ മുഖ്യമന്ത്രി സംസാരിക്കുന്ന മൈക്ക്‌ തിരിച്ച്‌ പിടിച്ച്‌ അണികളോട്‌ ശാന്തരായിരിക്കാൻ പറയുന്നു. കഴിഞ്ഞില്ല; മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങി മൈക്ക്‌ അപശബ്ദമുണ്ടാക്കുന്നു; ഓഫാകുന്നു. എല്ലാം കൂടി നോക്കുമ്പോൾ ആകപ്പാടെ പന്തികേട്‌.

ക്ഷണിച്ച്‌ വരുത്തുക; അപമാനിക്കുക. ഒരു പ്രകോപനത്തിനും വിധേയമാകാതെ നമ്മുടെ മുഖ്യമന്ത്രി അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നന്മകളും ഭരണപാടവത്തെക്കുറിച്ചും സംസാരിച്ചു. ഏവർക്കും മനസിൽ തട്ടുന്ന ഒരു അനുസ്മരണം.

മൈക്ക്‌ യന്ത്രമാണല്ലോ. വിവേകം പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാൽ വിവേകവും ഔചിത്യബോധവും പ്രതീക്ഷിക്കുന്നത്‌ മനുഷ്യരിൽ നിന്നാണല്ലൊ പ്രത്യേകിച്ചും അത്‌ ഏറ്റവും അധികം കാണിക്കേണ്ടുന്ന ഒരു വേദിയാണല്ലോ വ്യത്യസ്ത വീക്ഷണമുള്ളവർ ഒന്നിച്ചണിനിരക്കേണ്ടുന്ന അനുശോചന വേദി. അതും വിശാലമനസ്ക്കനും സഹൃദയനും എല്ലാവരേയും ഉൾക്കൊള്ളാനുള്ള മനസ്സുമുള്ള സമാദരണീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം. ആ ചടങ്ങിനോടുതന്നെയുള്ള നിന്ദയും അനൗചിത്യവും ആണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വത്തിൽ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌. അനുശോചനയോഗത്തിൽ കേരളത്തിൽ ഇന്നേവരെയുണ്ടായ കീഴ്‌വഴക്കം തെറ്റിച്ച് അനുശോചനയോഗം രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസ്‌ നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയില്ലായ്മയേയും മര്യാദയില്ലായ്മയേയും കുറിച്ച്‌ ചർച്ച ചെയ്യുന്നതിനു പകരം മൈക്ക്‌ പണിമുടക്കിയ സംഭവങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുകയാണ് പല മാദ്ധ്യമങ്ങളും.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.