Skip to main content

മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ

കേന്ദ്ര ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായി. വർഗീയത വളർത്തുക മാത്രമാണ്‌ കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സർവമേഖലയിലും രാജ്യത്ത്‌ ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നു.

കോർപറേറ്റുകളുടെ വായ്‌പകൾ 12.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ കർഷകരുടെ വായ്‌പയിൽ ഒരു രൂപപോലും കുറച്ചില്ല. വീണ്ടും വൻകിടക്കാരുടെ 2.25 ലക്ഷം കോടി കൂടി എഴുതിത്തള്ളാനാണ്‌ ശ്രമിക്കുന്നത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എത്രയോ ഇരട്ടിയായി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞു. തൊഴിലുറപ്പ്‌ തൊഴിൽ പോലും വെട്ടിക്കുറച്ചു.

രാജ്യത്തെ സംഘർഷങ്ങളുടെ ഭൂമികയാക്കിമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാധാനം തകർന്നു. ജനങ്ങൾ സഹോദരന്മാരെപ്പോലെ കേരളത്തിൽ കഴിയുന്നത്‌ നാടിന്‌ ഒരു ഇടതുപക്ഷ മനസ്സുള്ളതുകൊണ്ടാണ്‌. അത്‌ തകർക്കാൻ ഒരു വർഗീയവാദികളെയും അനുവദിക്കില്ല.

കേരളത്തിലെ ജനകീയ സർക്കാരിനെ തകർക്കുകയാണ്‌ കേന്ദ്ര ഭരണക്കാരുടെ ലക്ഷ്യം. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട സാമ്പത്തിക വിഹിതം തടഞ്ഞതിനു പുറമെ കടമെടുക്കാനുള്ള അനുവാദവും നിഷേധിച്ചു. എന്നാൽ ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ്‌ നിശ്ശബ്‌ദതപാലിച്ച്‌ ബിജെപിക്ക്‌ ഒപ്പമാണ്‌. ഓണത്തിന്‌ കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്ന്‌ യുഡിഎഫ്‌ പ്രചാരണം നടത്തി.

സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറക്കുമ്പോഴും സംസ്ഥാന സർക്കാർ ജനക്ഷേമത്തിൽ നിന്ന്‌ പിൻമാറിയില്ല. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങളെ നാം എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.