Skip to main content

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എകെജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ (പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു - വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.
പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം, ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.
പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ സ. ജനാർദ്ദനനായിരുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിന്റെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.