എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ദീർഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്.
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തോളം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പതിനയ്യായിരത്തോളം സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ ശൃംഖലയും സംസ്ഥാനത്തിനുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഏഴുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 3800 കോടിരൂപയാണ്.