Skip to main content

കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന്‌ ജനശ്രദ്ധയകറ്റാനാണ്‌ ചിലർ വിവാദങ്ങളുണ്ടാക്കുന്നത്

കേരളം സ്വന്തമാക്കിയ നേട്ടങ്ങളിൽനിന്ന്‌ ജനശ്രദ്ധയകറ്റാനാണ്‌ വിവാദങ്ങളുണ്ടാക്കുന്നത്. സാമൂഹ്യനീതിയലധിഷ്ഠിതമായ സാർവത്രിക വികസനത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. അനാവശ്യ വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ചിലരുടെ ശ്രമം ജനങ്ങൾ കാണുന്നുണ്ടെന്നകാര്യം മറക്കരുത്‌. ആരോഗ്യപരിരക്ഷ എല്ലാവർക്കും തുല്യമായി ലഭിക്കുന്നനിലയിൽ പൊതുജനാരോഗ്യ സംവിധാനം മാറി. നിപായടക്കമുള്ള സാംക്രമികരോഗങ്ങൾ പടരുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ്‌ വിശദമായ പഠനം നടത്തും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാകും പഠനം. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശൈലി ആപ്പിന് രൂപം നൽകിക്കഴിഞ്ഞു. കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ജനകീയ സ്വഭാവംകൊണ്ടാണ് നിപായുടെ രണ്ടാംവരവിനെ പ്രതിരോധിക്കാനായത്.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.