സംഘപരിവാർ ഭീഷണിക്ക് മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുകയാണ്. എൽഡിഎഫ് സർക്കാറിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷ രാഷ്‌ട്രീയത്തെയും നിരന്തരം ആക്രമിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാറിനെതിരെ ഒരക്ഷരം പറയാത്തതിന്റെ കാരണവും ഇതാണ്. കളവാണെന്ന് അറിഞ്ഞുകൊണ്ട് ഇടതുപക്ഷത്തിനെതിരെ എന്തും പ്രചരിപ്പിക്കുമെന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങൾ. മാപ്പ് പറയേണ്ടിവരുമെന്ന് ഉറപ്പായ കള്ളമടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നിലപാട് മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്. നിഷ്‌പക്ഷം, സ്വതന്ത്രം എന്നൊക്കെ അവകാശപ്പെടുന്ന മാധ്യമങ്ങൾ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യം 12 ദിവസമാണ് പൂഴ്‌ത്തിവച്ചത്. നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് പിണങ്ങിയിരിക്കുന്നതും തർക്കവും നാം കണ്ടത്.
പിതാവിനെ രക്ഷിക്കാനാണ് എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയത്. മകൻ കോൺഗ്രസ് വിട്ടപ്പോൾ ഞെട്ടിപ്പോയെന്നാണ് ആന്റണി നേരത്തെ പറഞ്ഞത്. ഭാര്യ സാക്ഷ്യം പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായിക്കാണും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺമാത്രമാണ് ആന്റണി. കുടുംബസമേതം ബിജെപിയിൽ പോയാലും അത്‌ഭുതപ്പെടാനാവില്ല. രക്ഷപ്പെടാനാവാത്ത ചില കുടുക്കുകളിൽ പെട്ടുകിടക്കുകയാണ് അദ്ദേഹം. ബിജെപിയെ അധികാരഭ്രഷ്‌ടമാക്കാൻ രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.