Skip to main content

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്. സഹകരണ പ്രസ്ഥാനത്തിനെ തകർക്കുകവഴി കേരളത്തെ തകർക്കുകയാണ്‌ ലക്ഷ്യം. സഹകരണ സംഘങ്ങളിലേക്ക്‌ കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക്‌ അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണ്‌. കള്ളപ്പണം വെളുപ്പിക്കുന്ന പണി സഹകരണ ബാങ്കുകൾക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങൾ സഹകരണ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്‌. നിക്ഷേപ തുകയുടെ സ്രോതസ്സ്‌ അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങൾ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ്‌ കള്ളപ്പണം തിരയാൻ എന്നപേരിൽ സഹകരണ ബാങ്കുകളിലേക്ക്‌ കടന്നുകയറുന്നത്‌.

രാജ്യത്തെ കള്ളപ്പണ ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ്‌ നടക്കുന്നതെന്ന യാഥാർഥ്യം വിവിധ സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേക്കുപോകുന്ന ഈ കള്ളപ്പണം മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്പനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികൾക്കോ ഏജൻസികൾക്കോ വേവലാതിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതിൽ മാത്രമാണ്‌ ശ്രദ്ധ. കേരള ബാങ്കിനെ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള ബാങ്കാക്കി മാറ്റുക എന്നതടക്കം സഹകരണ മേഖലയുടെ ശാക്തീകരണത്തിനും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള വിവിധ നടപടികൾ സംസ്ഥാനം സ്വീകരിച്ചുവരുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.