പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 45 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി. പാർലമെന്റിനേയും നിയമസഭയെയും ജനകീയ പ്രശ്നങ്ങൾ ഉയർത്തി സമരവേദിയാക്കി മാറ്റിയ സഖാവ് അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ നിരവധി പോരാട്ടങ്ങളിൽ മുന്നണിയിൽ നിന്നും നയിച്ചു. മരണംവരെ അവിശ്രമം തുടർന്ന സഖാവ് പാട്യത്തിന്റെ രാഷ്ട്രീയ ജീവിതം കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പാഠപുസ്തകം തന്നെയായി മാറി. വർഗീയതക്കെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും ഉയരുന്ന ജനകീയ പോരാട്ടങ്ങൾക്ക് സഖാവ് പാട്യത്തിന്റെ പ്രോജ്വല സ്മരണ ആവേശം പകരും.