ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും അത്യുല്പാദന ശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുത്ത് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതിലൂടെയാണ് എം എസ് സ്വാമിനാഥൻ എന്ന ശാസ്ത്ര പ്രതിഭ അന്തർദേശീയ തലത്തിൽ പ്രശസ്തനാകുന്നത്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം അക്ഷരാർത്ഥത്തിൽ
കാർഷികരംഗത്തെ പ്രതിഭാസം തന്നെയായിരുന്നു. ജനക്ഷേമത്തിനുള്ള പ്രധാനപ്പെട്ട വഴിയെന്ന നിലയിൽ ജൈവ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ചിന്തിച്ച അദ്ദേഹം കൃഷിയിൽനിന്നും ഗ്രാമീണ വികസനത്തിൽനിന്നും പിൻവാങ്ങുന്ന നയങ്ങളെ എതിർക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷയെ അഭിസംബോധന ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തി. കാർഷിക രംഗത്തെ ശാസ്ത്ര വിസ്മയത്തിന് ആദരാഞ്ജലി.