Skip to main content

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി

പിആർ വിദഗ്‌ധർ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വമായി മാറി. കെപിസിസി ഉന്നതാധികാര സമിതി യോഗത്തിൽപ്പോലും ഇത്തരം ആളുകൾ പങ്കെടുക്കുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളുടെ പെരുമാറ്റം എങ്ങനെയാകണമെന്ന്‌ തീരുമാനിക്കാനാണ്‌ കോടിക്കണക്കിനു രൂപ നൽകി സുനിൽ കനഗോലുവിനെ കൊണ്ടുവന്നത്‌. വി ഡി സതീശന്‌ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത്‌ ഇദ്ദേഹമാണ്‌. ദിവസവും പത്രത്തിൽ വരേണ്ടത്‌ എന്താണ്‌, പ്രസ്താവന എന്തായിരിക്കണം, മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം പറയണം എന്നെല്ലാം ഇവർ തീരുമാനിക്കുന്നു. കർണാടകം പിടിച്ചതുപോലെ കേരളവും പിടിക്കാനാണ്‌ നോക്കുന്നത്‌. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയും ഇവർ ഉപയോഗിച്ചിട്ടുണ്ട്‌. മന്ത്രിയുടെ പിഎയ്‌ക്കെതിരായ ആരോപണം തെറ്റാണെന്ന്‌ ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്‌. നേരത്തെ ജോറായി ചാനൽ ചർച്ച നടത്തിയവർ അബദ്ധംപറ്റിയെന്ന്‌ പറയാൻ തയ്യാറായിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.