Skip to main content

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സസ്പെൻഷൻ നടപടിയുടെ ലക്ഷ്യം ജെയിംസിനെ പുറത്താക്കുകയെന്നതു മാത്രമായിരുന്നു. എന്തായിരുന്നു പ്രശ്നം?

ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തുന്നത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ്. ഈ സർവ്വേയുടെ അഞ്ചാമത് റൗണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ വിളർച്ചാരോഗം മോദി ഭരണത്തിൽ ഉയർന്നു. മോദി സർക്കാരിന്റെ ഒരു സുപ്രധാന പ്രചാരണമായ വെളിയിട വിസർജ്ജനവിമുക്ത രാഷ്ട്രം ഇപ്പോഴും ഒരു വിദൂരലക്ഷ്യമായി തുടരുന്നൂവെന്നു സർവ്വേ വ്യക്തമാക്കി. 100 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് ഉണ്ടെന്നു പറയുമ്പോൾ സർവ്വേ റിസൾട്ട് പ്രകാരം 19 ശതമാനം കുടുംബങ്ങൾക്കു കക്കൂസ് ഇല്ല. അതുപോലെ തന്നെ ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങൾക്കും പാചകവാതക സിലിണ്ടറുകൾ എത്തിച്ചൂവെന്ന് ഇന്ത്യാ സർക്കാർ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുമ്പോൾ 40 ശതമാനം ഗ്രാമീണ കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നില്ലായെന്നും തെളിഞ്ഞു.

കേന്ദ്ര സർക്കാർ റിപ്പോർട്ട് പിടിച്ചുവച്ചു. കണക്കുകൾ തിരുത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ, പണ്ഡിതരടങ്ങിയ റിവ്യു കമ്മിറ്റി പ്രൊഫ. ജെയിംസിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. ഇപ്പോൾ ആറാമത് റൗണ്ട് സർവ്വേക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ലക്ഷ്യങ്ങൾ നേടിയ സർവ്വേ റിപ്പോർട്ട് തയ്യാറാക്കണം. അതിനു പ്രൊഫ. ജെയിംസിനെപോലുള്ളവരെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് സസ്പെൻഷൻ. 35 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അതിലൊന്ന് ചൈനക്കാർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്തൂവെന്നുള്ളതാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ. ബിജെപിയെ സംബന്ധിച്ചിടത്തോളം കാനേഷുമാരി കണക്കെടുപ്പാകട്ടെ, ദേശീയ ഉപഭോക്തൃ സർവ്വേയാകട്ടെ, തൊഴിലില്ലായ്മ സർവ്വേയാകട്ടെ അതല്ലെങ്കിൽ ആരോഗ്യ സർവ്വേയാകട്ടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.