Skip to main content

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ച സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരക്ഷരം മിണ്ടുന്നില്ല

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്. ചികിത്സയ്ക്കെത്തിയ 180 രോഗികള്‍ക്ക്‌ ഇവിടെനിന്ന് രക്തം കുത്തിവച്ചുള്ള ചികിത്സ നടത്തിയിരുന്നു. ഇതിൽ രണ്ടുപേര്‍ക്ക് എയിഡ്‌സ്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്ന എച്ച്ഐവി, ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി, അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് സ്ഥിരീകരിച്ചത്. പരിശോധിക്കാത്ത രക്തമാണ്‌ ഇവർക്ക്‌ നൽകിയത് എന്നാണ് പറയപ്പെടുന്നത്. കുരുന്ന് പ്രായത്തിൽ കുഞ്ഞുങ്ങൾ മാരകമായ ഈ രോഗങ്ങൾക്ക് ഇരയായത് യാതൊരു പരിശോധയും കൂടാതെ രക്തം കുത്തിവച്ച യുപി യിലെ ആരോഗ്യവകുപ്പിന്റെ ക്രൂരമായ നടപടിയുടെ ഭാഗമായാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുരിലെ ബിആർഡി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ബില്ലടയ്‌ക്കാത്തതിനാൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്ന് 2017 ആഗസ്‌റ്റിൽ നവജാതശിശുക്കളടക്കം 63 കുട്ടികളും 18 മുതിർന്നവരും മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കോവിഡ്‌ കാലഘട്ടത്തിൽ യുപിയിലുണ്ടായ കൂട്ട മരണങ്ങളും നദീതീരങ്ങളിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചതും നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ആരോഗ്യമേഖല എത്രമാത്രം പരിതാപകരമായ അവസ്ഥയിലാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രക്തത്തിലൂടെ മാരകരോഗങ്ങൾ പകർന്ന സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിക്കാനും നുണപ്രചാരണം നടത്തി അവമതിപ്പ് ഉണ്ടാക്കാനും പരിശ്രമിക്കുന്ന കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും പക്ഷെ ഉത്തർപ്രദേശിലെ ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടുന്നതേയില്ല.
 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.