Skip to main content

കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന് എതിരായ കടന്നാക്രമങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശകരമായ ഓർമ്മകൾ

ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന് 77 വയസ്സ് പൂർത്തിയാവുകയാണ്. തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.
പുന്നപ്ര-വയലാർ വാർഷിക വാരാചരണത്തിന്റെ സമാപനമാണിന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. അത്തരം ആക്രമണങ്ങളെയും അടിച്ചമർത്തലുകളെയും പ്രതിരോധിക്കുകയും അതിജീവിക്കുകയും കൂടുതൽ കരുത്താർജിക്കുകയും ചെയ്ത പ്രസ്‌ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനം. അതിനെ ഇന്നും കടന്നാക്രമിച്ചു തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വ്യത്യസ്ത തലങ്ങളിൽ നിന്നുമുണ്ടാകുന്നത്. ഇത്തരം കടന്നാക്രമങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശകരമായ ഓർമ്മകൾ.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.