Skip to main content

കളമശേരി സ്‌ഫോടനത്തിൽ സംസ്ഥാനത്ത്‌ വർഗീയത പരത്താനുള്ള ശ്രമം നടന്നു

അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണ് കളമശേരിയിലുണ്ടായത്. കൃത്യമായ നടപടികളാണ് സംഭവത്തിനു ശേഷം സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അപകടം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരും മറ്റ് ഉദ്യോ​ഗസ്ഥരും എത്തിയിരുന്നു. ബന്ധപ്പെട്ട അന്വേഷണ ചുമതല എഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിന് നൽകി. അന്വേഷണ ഉദ്യോ​ഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെയും നിയമിച്ചു. 20 അം​ഗങ്ങളാണ് സംഘത്തിലുള്ളത്.

കൃത്യമായി അന്വേഷണം നടത്തി മുന്നോട്ട് പോയിരുന്ന അവസരത്തിലാണ് കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ ഭാ​ഗത്ത് നിന്ന് വർ​ഗീയപരമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടായത്. കേന്ദ്ര മന്ത്രിയുടെ ഒരു പ്രസ്താവന ഏറെ ദൗർഭാ​ഗ്യകരമാണ്. പൂർണമായും വർ​ഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായത്. മുൻകൂട്ടി തീരുമാനിച്ച ചില പ്രത്യേക താൽപര്യങ്ങളുടെ പേരിൽ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണ് ചിലയിടങ്ങളിൽ നിന്നും കണ്ടത്. ചിലരെ ലക്ഷ്യം വെച്ചുള്ള പ്രചരണരീതികളാണ് ഉണ്ടായത്. അത് അവരുടെ വർ​ഗീയ നിലപാടിന്റെ ഭാ​ഗമാണ്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോ​ഗ്യകരമായാണ് നേരിട്ടിട്ടുള്ളത്. വർഗീയതയ്ക്കൊപ്പമല്ല കേരളം നിൽക്കുന്നത്. കുറ്റം ചെയ്തത് ആരായാലും ഒരു തരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന നിലപാടാണ് സർക്കാരിന്. ആ അവസരത്തിൽ ചില വിഭാ​ഗത്തെ ടാർജറ്റ് ചെയ്യാനും ആക്രമണത്തിന് പ്രത്യേക മാനം കൽപ്പിക്കാൽ തയാറാകുന്നതും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്.

കേരളം ഒരു പൊതുവികാരമാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. മാധ്യമങ്ങളുടെ പൊതുവെയുള്ള സമീപനം സ്വാ​ഗതാർഹമായിരുന്നു. വർ​ഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിപ്പിക്കപ്പെടരുത്. തെറ്റായ പ്രചരണം നടത്തുന്നത് ആരായാലും നിയമനടപടി സ്വീകരിക്കും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.