Skip to main content

കേരളീയം ജനങ്ങളാകെ ഏറ്റെടുത്തു

കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം. രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കേരളീയത്തെ കൂടുതല്‍ ജനകീയമാക്കി. ദിവസവും അരങ്ങേറുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും മേള സന്ദര്‍ശിക്കാനുമായി ദിവസവും ആളുകള്‍ തലസ്ഥാന നഗരിയില്‍ വന്ന് നിറയുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലാകട്ടെ വിവിധ വിഷയങ്ങളെ കുറിച്ച്, കേരളം അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖന്‍മാര്‍ പങ്കെടുത്തുകൊണ്ട് നടക്കുന്ന നിരീക്ഷണങ്ങള്‍ അഭിപ്രായങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേരളത്തിലെ നാനാഭാഗത്ത് നിന്നും ജനങ്ങള്‍ തിരുവനന്തപുരത്തേക്ക് ഒഴുകി വരികയാണ്. ഇത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനകീയ ഉത്സവത്തോടും കേരളത്തിന്റെ ചരിത്രത്തോടും ഭാവിയോടും കാണിക്കുന്ന സ്‌നേഹാദരവുകളുടെ പ്രതിഫലനവും കൂടിയാണ്.
എന്നാല്‍ ഇത് സഹിക്കാന്‍ പറ്റാത്ത ഒരു കൂട്ടരുണ്ട്. സംസ്ഥാനത്തിന്റെ പുരോഗതിയും ജനങ്ങളുടെ പുരോഗതിയും ആഗ്രഹിക്കാത്ത കൂട്ടരുണ്ട്. അവരാണ് കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും. ഈ പ്രതിപക്ഷമാകട്ടെ ഇന്ന് കൂടുതല്‍ അസഹിഷ്ണുതയും അസ്വസ്തതയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ അസ്വസ്തത പ്രതിപക്ഷ നേതാവിലൂടെയാണ് ഇപ്പോള്‍ പുറത്തുചാടിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പ്രസ്ഥാവന നടത്തി. അത് അദ്ദേഹം ഏത് നൂറ്റാണ്ടില്‍ ജീവിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പുരപ്പുറത്ത് ഉണങ്ങാനിട്ട കോണകം പോലെയാണ് ഈ ഉത്സവം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അദ്ദേഹം ഇന്നും ജീവിക്കുന്നത് ആ യുഗത്തിലാണ്. ആ യുഗത്തിന്റെ ബോധവും സംസ്‌കാരങ്ങളും രീതികളുമാണ് അദ്ദേഹത്തില്‍ നിഴലിച്ചുകാണുന്നത്. ആ കാലഘട്ടത്തിന്റെ ചിന്തകളാണ് അദ്ദേഹത്തെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് കാലോചിതമായി കാര്യങ്ങള്‍ നിരീക്ഷിക്കാനും ലോകത്ത് ആകെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വളര്‍ച്ചയും ഉയര്‍ച്ചയും മനസ്സിലാക്കാനും ശ്രമിക്കണം. കേരള സമൂഹത്തിന്റെ ആകെ മാറ്റത്തിന് വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായി, തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ പിശക് മാറ്റി തീര്‍ക്കാന്‍ ശിലായുഗത്തിലെ ചിന്തകളില്‍ നിന്നും മാറി ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയേണ്ടതുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ എനിക്ക് നിരീക്ഷിക്കാന്‍ കഴിയുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.