Skip to main content

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യം

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യം. അതിന് വലിയ പങ്കാണ് സംസ്ഥാന വിജിലന്‍സ് വഹിക്കുന്നത്. അഴിമതി കാണിക്കുന്നർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ. എന്നാൽ അതിലും ചില പഴുതുകൾ ഉണ്ടായേക്കാം. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതും പ്രധാനമാണ്. വിജിലൻസ് ആ ഭാഗങ്ങളും ശ്രദ്ധിക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിൽ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കണം. അതിൽ കാലതാമസം വരുത്തന്നവരെ കണ്ടെത്തി നടപടി ഉറപ്പാക്കണം. അഴിമതിക്ക് വിരുത് കാട്ടുന്ന ഒറ്റപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അത്തരക്കാർക്കെതിരെ നടപടി എടുക്കുന്നുമുണ്ട്. അഴിമതിയിൽ ചെറുതോ വലുതോ എന്നില്ല, അഴിമതി ഇല്ലാതാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.