Skip to main content

ഇസ്രയേൽ സന്ദർശിച്ചശേഷം ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറിക്കെതിരെ നവംബർ 7,8,9 തീയതികളിൽ രാജ്യ വ്യാപകമായി സിപിഐ എം പ്രതിഷേധം

അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ഇസ്രയേൽ സന്ദർശിച്ചശേഷം നവംബർ എട്ടിന്‌ ഇന്ത്യയിൽ വരികയാണ്‌. ഈ വരവിന് എതിരായി നവംബർ 7,8,9 തീയതികളിൽ രാജ്യത്ത്‌ സിപിഐ എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പരിപാടിയിൽ വിശാലമായി ജനങ്ങളെ അണിനിരത്തും. പലസ്‌തീനെതിരെ കടുത്ത കടന്നാക്രമണമാണ്‌ ഇസ്രയേൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. യുഎസ്‌ പിന്തുണയോടെ ലോക സാമ്രാജ്യത്വം ഈ ദൗത്യം ഇസ്രയേലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. ഏറ്റവും ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ അമേരിക്ക ഇസ്രയേലിന്‌ നൽകിവരികയാണ്‌. കുട്ടികളെയും സ്‌ത്രീകളെയും നശിപ്പിക്കുന്നതിന്‌ ആ ആയുധമാണ്‌ ഉപയോഗിക്കുന്നത്‌. ഇതുകൂടാതെ അമേരിക്ക 400 കോടിയിലധികം ഡോളർ വർഷംതോറും ഇസ്രായേലിന് നൽകുന്നുണ്ട്.

ഇസ്രയേലിന്‌ അനുകൂലമായ നിലപാട്‌ തന്നെയാണ്‌ കേന്ദ്ര സർക്കാരിനും. യുദ്ധം അവസാനിപ്പിക്കുക എന്നത്‌ യുഎൻ അസംബ്ലി പ്രമേയം അംഗീകരിച്ചതാണ്. എന്നാൽ ഗാസയിലും പലസ്‌തീന്റെ വിവിധ ഭാഗങ്ങളിലും ഇസ്രയേൽ ബോംബിട്ട്‌ തകർക്കുകയാണ്‌. യുഎൻ തീരുമാനം ബാധകമല്ല എന്ന ഫാസിസ്‌റ്റ്‌ നിലപാടാണ്‌ ഇക്കാര്യത്തിൽ ഇവർ സ്വീകരിക്കുന്നത്‌. ഇതിനെതിരായി ലോകവ്യാപകമായി പ്രതിഷേധം ഉയർന്നുവരികയാണ്‌. ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ 3 ലക്ഷത്തിലധികമാളുകളാണ്‌ പങ്കെടുത്തത്‌. യൂറോപ്പിലാകെ വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്‌. അമേരിക്കയിലും ജൂത ഗ്രൂപ്പുകളാണ്‌ ഇസ്രയേലിനെതിരെ പ്രതിഷേധിച്ചത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.