Skip to main content

കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റി

കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയതായാണ് കഴിഞ്ഞ 7 ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത്. മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകൾ ഉണ്ടായിട്ടും ആബാലവൃദ്ധം ജനങ്ങൾ പരിപാടികളിൽ പങ്കു കൊള്ളുന്നതായാണ് കണ്ടത്. ജനങ്ങളാണ് കേരളീയത്തെ വൻ വിജയമാക്കിയത്. ഇതാണ് കേരളത്തിന്റെ പ്രത്യേകത. നമ്മുടെ ഒരുമയും ഐക്യവും കൊണ്ട് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് നാം മുമ്പ് തെളിയിച്ചതാണ്. ഇത് ഇനിയും തുടരണം. തിരുവനന്തപുരത്താണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാ​ഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേർന്നു. ഇതിനെതിരെയുണ്ടായ പ്രതികരണങ്ങൾക്കെല്ലാം ഇടയാക്കിയത് പരിപാടിയിലുള്ള പ്രശ്നങ്ങൾ കൊണ്ടല്ല, നമ്മുടെ നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്ത കൊണ്ടാണ്. ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി. ചുരുക്കം ദിവസങ്ങൾ കൊണ്ടുണ്ടായ സംഘാടനമാണെങ്കിലും പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിൽ ഉണ്ടായി. ഇവയൊക്കെയാണ് തുടർന്നും കേരളീയം നടത്താൻ സർക്കാരിന് പ്രചോദനമാകുന്നത്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചു. കേരളീയം ഇനി എല്ലാ വർഷവും ആവർത്തിക്കും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.