Skip to main content

രാജ്യത്ത്‌ കർഷകർക്ക്‌ നെല്ലിന്‌ ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനമാണ്‌ കേരളം

ആലപ്പുഴയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്‌തതിനെ പിആർഎസ്‌ (പാഡി റസീറ്റ്‌ ഷീറ്റ്‌) വായ്‌പയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണപരത്തുന്ന പ്രചാരണങ്ങളാണ്‌ നടന്നത്. പിആർഎസ്‌ വായ്‌പയിൽ നെൽകർഷകന്‌ യാതൊരു ബാധ്യതയുമില്ല. വായ്‌പയ്‌ക്ക്‌ ഒരു കർഷകനെയും സർക്കാർ പണയം വച്ചിട്ടില്ല. സർക്കാർ ഗ്യാരന്റിയിലാണ്‌ വായ്‌പ നൽകുന്നത്‌. പലിശ സർക്കാരാണ്‌ നൽകുന്നത്‌. കേന്ദ്രവിഹിതം കുടിശ്ശികയായ ഘട്ടത്തിലും സംസ്ഥാനം ഇത്‌ മുടക്കിയിട്ടില്ല. പിആർഎസ്‌ എന്തെന്ന്‌ അറിയാത്തവരാണ്‌ സംസ്ഥാന സർക്കാരിനെ പഴിചാരുന്നത്‌. രാജ്യത്ത്‌ കർഷകർക്ക്‌ നെല്ലിന്‌ ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനമാണ്‌ കേരളം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.