Skip to main content

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങളുടെയും വായ്‌പാ നിക്ഷേപാനുപാതം 90ശതമാനത്തിനും മുകളിലാണ്‌. കേരളത്തിൽ നിന്നും 2.16ലക്ഷം കോടി സമാഹരിക്കുന്ന എസ്‌ബിഐ 55ശതമാനത്തിൽ താഴെ തുകയാണ്‌ വായ്‌പയായി ഇവിടെ നൽകുന്നത്‌. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ബാക്കി തുക മുഴുവൻ ഉത്തരപൂർവ കോർപറേറ്റുകൾക്ക്‌ കടമായി നൽകി പിന്നീടത്‌ കിട്ടാക്കടമായി എഴുതിത്തള്ളുകയാണ്‌. സംസ്ഥാനത്ത്‌ വായ്‌പയായി നൽകേണ്ട തുകമാണ്‌ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത്‌. സഹകരണമേഖല ഇതിൽ വ്യത്യാസമാണ്‌. സഹകരണമേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ഉന്നതിക്കായാണ്‌ വിനിയോഗിക്കുന്നത്‌.

വിഴിഞ്ഞം തുറമുഖത്തിനായി രണ്ടായിരം കോടി ഹഡ്‌കോയിൽ നിന്നും കടമെടുക്കാൻ സർക്കാരിന്‌ ജാമ്യം നിൽക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇത്‌ സർക്കാരിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ കേന്ദ്രം തടസ്സമായി ഉന്നയിച്ചത്‌. സഹകരണ മേഖലയിൽ നിന്നും പൊതുഖജനാവിലേക്ക്‌ കടമെടുക്കുമ്പോൾ ഇരുവിഭാഗവും ഒരുപോലെ ശക്തിപ്പെടും. എന്നാൽ ഇതൊക്കെ എതിർത്തുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പൊതു- സഹകരണ മേഖലയെയാകെ അസ്ഥിരപ്പെടുത്തി സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രത്തിന്റെ നയം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.