Skip to main content

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് തുടക്കം കുറിച്ചു

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് പേരുകേട്ട ‘ഹഡില്‍ ഗ്ലോബല്‍’ ഉച്ചകോടിയിൽ 15,000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവരും ഉച്ചകോടിയിൽ പങ്കാളികളാവുന്നുണ്ട്. സ്റ്റാർട്ടപ്പ് രംഗത്തെയും സാങ്കേതിക രംഗത്തെയും അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്ന ഈ ത്രിദിന സമ്മേളനത്തിൽ പുത്തൻ സംരംഭകർക്ക് തങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് മാർഗ്ഗോപദേശങ്ങൾ നേടുന്നതിന് അവസരമൊരുങ്ങും. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി ഒരുപാട് നൂതന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉൽപന്നങ്ങള്‍ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങള്‍ (മില്ലറ്റ്), വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തിലെ സംരംഭകത്വ വികസനത്തിനും സ്റ്റാർട്ടപ്പ് സൗഹാർദ്ദ അന്തരീക്ഷം ശക്തമാക്കുന്നതിനും 2018 മുതല്‍ ‘ഹഡില്‍ ഗ്ലോബൽ’ സംഘടിപ്പിക്കുന്നുണ്ട്. അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന സമഗ്ര നടപടികളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ ഉച്ചകോടി. നവകേരള നിർമ്മിതിക്കായുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്തുപകരാൻ അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് സാധിക്കും.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.