Skip to main content

തട്ടിപ്പുകാർക്കു നൽകുന്ന ആനുകൂല്യം പോലും പാവപ്പെട്ട കർഷകർക്ക് നല്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വിഷലിപ്ത ദുഷ്പ്രചരണമാണ് ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ പോലും പിആർഎസ് വായ്പയാണ് തനിക്ക് പുതിയ വായ്പ ലഭിക്കാത്തതിന് ഒരു കാരണം എന്ന് വിശ്വസിപ്പിക്കാൻ ഇടയാക്കിയത്. മരണത്തിന് തൊട്ടു മുമ്പുപോലും തന്റെ സഹപ്രവർത്തകനായ ഒരു പ്രാദേശിക ബിജെപി നേതാവിനോടാണ് അദ്ദേഹം ചെയ്യാൻ പോകുന്ന കടുംകൈക്ക് കാരണം വിശദീകരിച്ചത്.

പ്രസാദ് മനപൂർവ്വം കുടിശ്ശിക വരുത്തിയ ആളല്ല (willful defaulter). നിവർത്തി ഇല്ലാത്തതുകൊണ്ട് കുടിശ്ശികക്കാരനായതാണ്. അവസാനം ഒറ്റതവണ തീർപ്പാക്കലിന് പോകാൻ നിർബന്ധിതനായി. സിബിൽ റേറ്റിംഗിൽ സ്കോറ് വായ്പ യോഗ്യതയ്ക്ക് താഴെയായി. ഒരു പക്ഷെ ഈ ബിജെപി നേതാക്കൾ ഇടപ്പെട്ടിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

ഈ വർഷം 2023 ജൂൺ 8 ന് റിസർവ് ബാങ്ക് ഒരു സുപ്രധാനമായ നോട്ടിഫിക്കേഷൻ ഇറക്കുകയുണ്ടായി. അതുവരെ മനപൂർവ്വം കുടിശ്ശിക വരുത്തിയവർക്ക് (willful defaulters) അല്ലെങ്കിൽ തട്ടിപ്പുക്കാർക്ക് ഇന്ത്യയിലെ ബാങ്കുകൾ ഒരിക്കലും പിന്നീട് വായ്പ നൽകാർ പാടില്ല എന്നായിരുന്നു വ്യവസ്ഥ. എത്രയോ നാളായി നിലനിന്ന ഈ വ്യവസ്ഥ മാറ്റി ഈ തട്ടിപ്പുക്കാർക്കും ഒറ്റത്തവണ തീർപ്പാക്കലിന് റിസർവ് ബാങ്ക് അവസരം നൽകി. അവർക്ക് പുതിയ വായ്പക്ക് അപേക്ഷിക്കാനും അവകാശം കൊടുത്തു. ബാങ്ക് ബോർഡുകൾക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാംപോലും.

ആരാണീ ബാങ്ക് തട്ടിപ്പുക്കാർ? 2022 ലെ ഒരു കണക്ക് പുറത്ത് വന്നിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് എന്ന രത്നവ്യാപാരി 7848 കോടി രൂപയാണ് തട്ടിയെടുത്തത്. എബിജി ഷിപ്പ്യാർഡിൻറെ അഗർവാൾ 28 ബാങ്കുകളെ 23000 കോടി രൂപക്ക് പറ്റിക്കുകയുണ്ടായി. വോറൊരാൾ അദാനിയുടെ ഉറ്റ ബന്ധുവായ മേത്തയാണ്. വിജയ് മല്യ, മെഹ്റുൽ ചോംസ്കി, നീരവ് മോഡി തുടങ്ങിയവരൊക്കെ ഈ ഗണത്തിൽപ്പെടും. ഇവരെല്ലാമാണ് പുതിയ നയത്തിന്റെ ഗുണഭോക്താക്കൾ.

ബിജെപിയുടെ ഇഷ്ക്കാരായ 42 കോടി ആളുകൾക്ക് നൽകിയ 24 ലക്ഷം കോടി രൂപയുട മുദ്ര ലോണുകൾ കിട്ടാക്കടമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രെഡിറ്റ് ഗാരണ്ടി ഫണ്ടിൽ നിന്ന് 25% നഷ്ടപരിഹാരം കൈക്കലാക്കി മുദ്ര വായ്പകൾ എഴുതിത്തള്ളി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ 3.8 ലക്ഷം കോടി രൂപയുടെ 100 കോടിരൂപയിൽ അധികരിക്കുന്ന തട്ടിപ്പുകൾ നടന്നു. ഇവർക്കൊക്കെ രക്ഷപ്പെടാനും പുതിയ വായ്പ എടുക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. ലക്ഷ്യം ബിജെപിയുടെ ഫണ്ട് ശേഖരണമാണ്.

അപ്പോഴാണ് നമ്മുടെ നാട്ടിൽ പ്രസാദ് എന്നൊരു പാവം കർഷകൻ നിവർത്തിയില്ലാത്തതുകൊണ്ട്. കുടിശ്ശിക വരുത്തി ഒറ്റത്തവണ തീർപ്പാക്കലിന് പോയതിൻറെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട് ആത്മഹത്യ ച്ചെയ്യുന്നത്. കേന്ദ്ര മന്ത്രി മുരളീധരനും കൂട്ടർക്കും ആ പാവത്തോട് കുറച്ചുകൂടി കനിവ് കാണിക്കാമായിരുന്നു. തട്ടിപ്പക്കാർക്ക് പോലും നൽകുന്ന ആനുകൂല്യം ഈ പാവത്തിന് നൽകാമെന്ന് ബാങ്കിനോട് പറയാമായിരുന്നു..

എന്നിട്ടിപ്പോൾ കേരള സർക്കാരിനെതിരെ ചന്ദ്രഹാസമിളക്കി ഇറങ്ങിയിരിക്കുകയാണ്. ബിജെപി നേതാക്കന്മാരാണ് പ്രതിക്കൂട്ടിൽ.
 

കൂടുതൽ ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.