Skip to main content

മാര്‍ക്‌സിസ്റ്റുകാര്‍ മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവർ

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതില്‍ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കല്‍പ്പിച്ച പാര്‍ടികളുടെ സാധാരണ ജനങ്ങള്‍ ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രധാന പ്രത്യേകത. സാര്‍വദേശീയ ഐക്യദാര്‍ഢ്യം തന്നെയാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ഏത് മുന്നണിയില്‍ നില്‍ക്കുന്നവര്‍ക്കും ഒരുമിച്ചുചേര്‍ന്ന് മുന്നോട്ടുപോകാവുന്നതാണത്.

വര്‍ഗീയവാദികളേയും കോണ്‍ഗ്രസിനേയും മാത്രമെ ഒഴിച്ചുനിര്‍ത്തിയിട്ടുള്ളു. സഹകരണ മേഖലയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സഹകരിക്കുന്നവരെയെല്ലാം സഹകരിപ്പിച്ച്; കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നതിനെതിരെ എല്ലാവരേയും ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് കൈകൊള്ളുന്നത്. വലിയ രീതിയില്‍ ഓരോ ജില്ലയിലും അത് നടന്നുവരികയാണ്.

മനുഷ്യ സമൂഹത്തോട് മുഴുവന്‍ പ്രണയമുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അല്ലാതെ ഏതെങ്കിലുമൊരു മതക്കാരോടോ വിഭാഗക്കാരോടോ ജാതിക്കാരോടോ പ്രത്യേകം മമതയോ ശത്രുതയോ ഇല്ല. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുന്ന ഒരു ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ പരമശത്രു. ബാക്കിയുള്ളവരോട് ഐക്യപ്പെടുന്നതിനോട് ഒരുമടിയുമില്ല. മറിയക്കുട്ടി വിഷയത്തില്‍ തെറ്റ് വന്നപ്പോള്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു, അതാണ് ദേശാഭിമാനി. മറ്റേതെങ്കിലും പത്രം ഇത് ചെയ്‌തോ. തെറ്റ് പറ്റിയാല്‍ തെറ്റുപറ്റി എന്നുപറഞ്ഞ് തിരുത്തിയിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.