Skip to main content

കേരളം അതിവേഗതയിൽ പുരോഗമിക്കുന്നു

നമ്മുടെ നാട് അതിവേഗം പുരോഗതി കൈവരിക്കുകയാണ്. ഒരു തരത്തിലും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നു വിചാരിച്ച പല പദ്ധതികളും നടപ്പിലായി. അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് ഭാവിയെ കുറിച്ച് പ്രത്യാശയുണ്ട്. ദുരിതങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നപ്പോഴും ജനങ്ങല്‍ സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നിന്നും അങ്ങനെ ദുരന്തങ്ങളെ നമുക്ക് നേരിടാന്‍ കഴിഞ്ഞു. സംസ്ഥാനം ജലപാത പദ്ധതി ഉടനെ നടപ്പിലാക്കും. ബേക്കല്‍ കോട്ട മുതല്‍ കോവളം വരെയാണ് ജലപാത പദ്ധതി നടപ്പിലാക്കുന്നത്. ജലപാത വരുന്നത് വഴി കേരളത്തിന്റെ ടൂറിസം മേഖല അഭിവൃദ്ധിപ്പെടുകയും കേരളത്തിലെ ജനങ്ങള്‍ക്കു തന്നെ അതിന്റെ വരുമാനം ലഭിക്കുകയും ചെയ്യുന്നു. ജലഗതാഗതം ആരംഭിക്കുന്നതിലൂടെ റോഡുകളിലെ തിരക്ക് കുറയുകയും. ഗതാഗത തടസങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

4 ഇന്റര്‍നാഷണല്‍ എയര്‍ പോട്ടിന് പുറമെ ശബരിമല വിമാനത്താവളം കൂടി കേരളം ലക്ഷ്യമിടുന്നുണ്ട്. ശബരിമല വിമാനത്താവള വികസനത്തിന് ഫലപ്രദമായ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായില്ല പല തവണ സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.

സങ്കുചിത നിലപാട് സ്വീകരിച്ച് റെയില്‍പാത വികസന നിര്‍ദേശം കേന്ദ്രം തള്ളിക്കളഞ്ഞു സില്‍വര്‍ ലൈന്‍ എന്ന പേരില്‍ പ്രത്യേക ലൈനും കെ റെയില്‍ എന്ന പേരില്‍ പ്രത്യേക ട്രെയിനും വേണമെന്ന് കണ്ട് അതിന് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റെയില്‍വേ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം കേന്ദ്രവും പ്രതിപക്ഷവും ഒന്നായി പദ്ധതി എതിര്‍ത്തു, ഒന്നും കേരളത്തില്‍ നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സമീപനം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.