Skip to main content

സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന കേന്ദ്രധനമന്ത്രിയുടെ വാദം അടിസ്ഥാന രഹിതം

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നു.

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തത്.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.