Skip to main content

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലം വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ ദൗർബല്യങ്ങളെ

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമുണ്ടാക്കി. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്ന സാഹചര്യമാണ്. ഇതിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയാണ്.
കോൺഗ്രസിന്റെ ദൗർബല്യങ്ങളിലേക്കാണ് ഈ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ നിലവിലുള്ള അർദ്ധ ഫാസിസ്റ്റ് സർക്കാരിനും ആർഎസ്എസിൻറെ രാഷ്ട്രീയത്തിനും എതിരെ അർത്ഥവത്തായ ഒരു രാഷ്ട്രീയപ്രതിരോധം ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തീവ്രവലതുപക്ഷത്തിന് അടിയറവ് വയ്ക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകാതെ പോയി.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നിൽ നടന്ന ഈ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് രാഷ്ട്രീയത്തിന് എതിരായ എല്ലാ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കേണ്ടതായിരുന്നു. ഇടതുപക്ഷം ശക്തമായ കേരളത്തിൽ കോൺഗ്രസ് ആണ് മുഖ്യ എതിരാളി. അത് പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തുവാൻ കോൺഗ്രസ്സുമായി ആവശ്യമായ നീക്കുപോക്കുകൾക്ക്
സിപിഐ എം തയ്യാറായിരുന്നു. തികച്ചും നിരുത്തരവാദപരമായാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചത്. പാവപ്പെട്ടവർക്ക് എതിരായ രാഷ്ട്രീയത്തിൽ ബിജെപിയിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോൺഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. രാജസ്ഥാനിലുൾപ്പടെ ഇടതുപക്ഷത്തിന് പ്രസക്തമായ ശക്തിയുണ്ടായിരിക്കെയാണിത്.

ഈ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് കോൺഗ്രസ് ഒരു പാഠം പഠിക്കുമെന്നും മറ്റു പ്രതിപക്ഷകക്ഷികളെ ഗൗരവത്തിൽ എടുക്കുമെന്നും പ്രതീക്ഷിക്കുന്നു. സീറ്റ് എണ്ണത്തിൽ കുറവാണെങ്കിലും വോട്ട് ശതമാനത്തിൽ രണ്ടോ മൂന്നോ ശതമാനത്തിന്റെ കുറവേ കോൺഗ്രസിന് ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഉള്ളൂ. പ്രതിപക്ഷ ഐക്യം ഈ വിടവ് നികത്തുമായിരുന്നു എന്നത് വ്യക്തമാണല്ലോ.
ബിജെപിമെച്ചമുണ്ടാക്കിയത് ആ പാർടിക്ക് ജനങ്ങൾക്കുമുന്നിൽ എന്തെങ്കിലും അവതരിപ്പിക്കാനായതുകൊണ്ടല്ല; (വർഗ്ഗീയകുതന്ത്രങ്ങളല്ലാതെ)
പ്രതിപക്ഷത്തെ കോൺഗ്രസ്സിന്റെ പിടിപ്പുകേടിനെ അവർ മുഖ്യമായി മുതലെടുക്കുകയായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.