Skip to main content

ചില കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാർ

രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലരും ഇന്ന് കോൺഗ്രസിൽ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി നേതാക്കൾ പ്രവർത്തിക്കുന്നു എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രശ്‌നം. ദൗർഭാഗ്യകരമാണ് കോൺഗ്രസിന്റെ അവസ്ഥ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടർന്ന് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു. ഭരിക്കുന്ന സംസ്ഥാങ്ങളിൽപോലും ബിജെപിക്കെതിരെ ശരിയായ അർത്ഥത്തിൽ പോരാട്ടം നയിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. തമ്മിലടി കോൺഗ്രസിൽ പ്രധാന പ്രശ്നമാണ്. ഒപ്പം നിൽക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോൺഗസ് നേതൃത്വത്തിലെ ചിലർ. വ്യക്തിഗത നേട്ടങ്ങൾക്കുവേണ്ടി ചില കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ നയങ്ങളെ എതിർക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനിൽ ഉൾപ്പെടെ കാണുന്നത്.

കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം ലഭിച്ചത് ഇവിടുത്തെ സർക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പ്രകീർത്തിക്കുന്നു. അതേ സമയം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കൊപ്പം നിൽക്കുകയാണ്. കേരളത്തിലെ ചില നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോൺഗ്രസ് പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്. കോൺഗ്രസ് പാഠം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. പലസ്തീൻ വിഷയത്തിൽ ഉൾപ്പടെ കോൺഗ്രസിന് അത് സാധിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയം വളര്ത്താനുള്ള പണിയാണ് ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൾ എടുക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.