Skip to main content

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ല

ബിജെപിയെ തോൽപ്പിക്കുക എന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ലാതെ പോയ്. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബിജെപിക്ക് ബദൽ ആകാൻ സാധിക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺ​ഗ്രസിന് കഴിയാതെ പോയ്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരവുമായ അവർ പരാജയപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി കോൺ​ഗ്രസ് ഒതുങ്ങി. ഗുജറാത്തിന്റെ പാഠം പഠിക്കാൻ അവർ തയ്യാറായില്ല.

കേരളത്തിലെ കോൺ​ഗ്രസിന്റെ നിലപാടാണ് രാജസ്ഥാനിലും കണ്ടത്. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് സിപിഐ എമ്മിന് ഉണ്ടായിരുന്നു. ഭദ്ര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ട് സിപിഐ എമ്മിന് ലഭിച്ചു. ഭദ്രയിൽ കേവലം 1161 വോട്ടിനാണ്‌ തോറ്റത്. കോൺഗ്രസിന് അവിടെ 3771 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 37000ത്തിലധികം വോട്ട് ഉണ്ടായിരുന്നെന്നും ബാക്കി വോട്ടുകള്‍ ബിജെപിക്കാണ് പോയത്. ഇന്ത്യയിൽ ഇന്നത്തെ പരിതഃസ്ഥിതിയിൽ ബിജെപിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യണമെന്നും ബിജെപിയെ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.