Skip to main content

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേവലം ആൾക്കൂട്ടമായി യൂത്ത് കോൺഗ്രസ് മാറി. പുതുതായി വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ സൂക്ഷിച്ച് പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത് ഇതാണ്. എന്തെല്ലാം രീതിയിലുള്ള തട്ടിപ്പുകളിലാണ് യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പ്രതിയാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തത്.

തൊഴിൽതട്ടിപ്പ്, വ്യാജരേഖ നിർമ്മാണം, അഡ്മിഷൻ തട്ടിപ്പ് തുടങ്ങിയ എല്ലാ ക്രിമിനിൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ആ സംഘടനയെ അവർ മാറ്റിയിരിക്കുന്നു. ഇപ്പോൾ ഓരോരോ കേസുമായിട്ട് ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൽ പരിശോധിച്ച് നോക്കുമ്പോൾ വലിയ രീതിയിലുള്ള ജീർണത തന്നെയാണ് പുറത്തുവരുന്നത്. ഇപ്പോ ഒന്നോ രണ്ട് സംഭവങ്ങളല്ല, ഒന്നിനുപുറകെ ഒന്നായി, ഏറ്റവും ഒടുവിൽ ജോലി തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ അറസ്റ്റിലായിരിക്കുകയാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതിന് യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലാണ് പിടിയിലായത്. എംപി കോട്ടയിൽ ജോലി നൽക്കാമെന്നാണ് വാഗ്ദാനം നൽകിയത്.

നഴ്‌സിംഗ് പ്രവേശനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയും ഇയാൾക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച് കൊല്ലത്ത് അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൽ ആവർത്തിക്കാതിരിക്കാൻ അവയെ തള്ളിപ്പറയാതെ പൂർണ്ണ സംരക്ഷണം നൽകുകയാണ് കെപിസിസി പ്രസിഡന്റും നേതൃത്വുവും ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ട രീതിയിൽ ചിലപ്പോൾ സംഭവിച്ചു എന്നു വരാം സ്വാഭാവികമായിട്ടും അതിനെ തള്ളിപ്പറയുകയുംആ നിലപാടിനോട് ഞങ്ങൾ യോജിക്കുന്നില്ല എന്നും നേതൃത്വം പറയുന്നില്ല. പൂർണ്ണമായ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയിൽ കാർഡ് വ്യാജമായി നിർമ്മിച്ചവരെ യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിന്റെ കാറിൽ നിന്നും തന്നെ പിടികൂടി. ഇങ്ങനെ അടിമുടി ജീർണതയുടെ പ്രതീകമായി യൂത്ത് കോൺഗ്രസ് മാറി
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.