Skip to main content

കേരളത്തിനെതിരെ ബിജെപിക്കൊപ്പം യുഡിഎഫും പ്രവർത്തിക്കുന്നു

കേരളത്തിനെതിരെ പ്രവർത്തിക്കുന്ന ബിജെപിയുടെ അതേ മാനസികാവസ്ഥയാണ്‌ കോൺഗ്രസിനും യുഡിഎഫിനും. നാടിന്റെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ല. ലോകത്തിന് മുന്നിൽ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ നമ്മെ സഹായിക്കാൻ ബാധ്യതപ്പെട്ടവർ സഹായിക്കാതിരുന്നിട്ടും കേരളം തകർന്നില്ല. ജനങ്ങളുടെ ഐക്യത്തിൽ നാം പുരോഗതി നേടി.

നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്. പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എംഎൽഎമാരാണ്. ഈ പരിപാടി നിശ്‌ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ്‌ തീരുമാനിച്ചത്‌. പക്ഷെ യുഡിഎഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎൽഎ ഈ പരിപാടിയിലില്ല. മുമ്പ്‌ ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല. സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്‌സഭയിൽ 18 എംപിമാർ യുഡിഎഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത് കാണുന്നില്ല. നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യുഡിഎഫും. പാർലമെന്റ്‌ സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്‌. കേരളത്തിന്‌ അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ്‌ എംപിമാർ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കും.

ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങൾ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. കോൺഗ്രസിന് അതില്ല. പശുവിന്റെ പേരിൽ ലഹളയുണ്ടായപ്പോൾ ബിജെപിയുടെ അതേ നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞു. അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വർഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.