Skip to main content

ഗവർണർ ആത്മപരിശോധന നടത്തണം

എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രകടനത്തിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരം പ്രതിഷേധിച്ച വിദ്യാർഥികളെ തെമ്മാടികളും ഗുണ്ടകളും എന്നാണ്‌ ഗവർണർ ആക്ഷേപിച്ചത്‌. കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും കരിങ്കൊടി പ്രകടനം കണ്ടിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനൽ എന്നുവിളിക്കുന്ന ഗവർണർ, ഒരു കൊലക്കേസ്‌ പ്രതിയുടെ ഭാര്യയെയാണ്‌ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്തത്. മുൻകൂട്ടി പറഞ്ഞിട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധിച്ചത്‌. അതിൽ വഴിവിട്ട മാർഗം ഉണ്ടായെങ്കിൽ അത് ഗവർണർക്ക് പറയാം. ഗവർണർ ഈ രൂപത്തിലുള്ള പ്രകോപനം ആർക്കുവേണ്ടിയാണ് ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്താൻ ഗവർണർ തയ്യാറാകണം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.