Skip to main content

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാട്

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സ്വീകരിക്കുന്നത്. മതനിരപേക്ഷയെ സംരക്ഷിക്കണമെങ്കിൽ ഈ നിലപാട് സ്വീകരിക്കണം. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പല മാർഗങ്ങൾ വർഗീയ ശക്തികൾ ഇവിടെ സ്വീകരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കുറച്ച്‌ കാലം മുമ്പ്‌ സംഘപരിവാർ കേരളത്തിലെ പലരെയും കാണാൻ പോയത്‌. ചില വിഭാഗത്തെ അടർത്തി മാറ്റി തങ്ങളുടെ കൂടെ നിർത്താൻ പറ്റുമോ എന്നായിരുന്നു അവർ ശ്രമിച്ചത്‌. പല മേധാവികളെയും കണ്ട്‌ അവർ ചർച്ച നടത്തുയും ചെയ്തു. പലരും അതിൽ വീണ് പോയിട്ടുമുണ്ട്‌. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞായിരുന്നു വീടുകളിൽ കയറി ഇറങ്ങിയത്‌. എന്നാൽ, മണിപ്പൂർ സംഭവം വന്നപ്പോൾ ഇവരുടെ കള്ളി വെളിച്ചത്താകുകയായിരുന്നു. ഒരുപാട്‌ വിഭാഗങ്ങൾക്ക്‌ നേരെ വംശഹത്യ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തിയവരാണ്‌ സംഘപരിവാറുകാർ. അതേ നിലതനെയാണ്‌ മണിപ്പൂരിലും ഉണ്ടായത്‌.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.