Skip to main content

പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമന കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുന്നു

ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ "പ്രൊഫസർ ഓഫ് പ്രാക്ടീസ്" എന്ന പേരിൽ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും അതിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നും എത്ര പേരുണ്ടെന്നുമുള്ള ചോദ്യത്തിന് അത്തരം കണക്കുകൾ നൽകാതെ രാജ്യത്ത് ഇന്ന് വരെ 4255 പേർ "പ്രൊഫസർ ഓഫ് പ്രാക്ടീസ്" പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ഒ‍ഴുക്കൻ മറുപടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയം നല്കിയത്. ഇങ്ങനെ ഒരു മറുപടി നൽകിയതിലൂടെ കേന്ദ്രം എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി സംശയിക്കാവുന്നതാണ്. കൃത്യവും വ്യക്തവുമായ ചോദ്യമായിരുന്നിട്ടു കൂടി ഉത്തരത്തിലെ ഒ‍ഴിഞ്ഞുമാറൽ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടോ എന്ന ആശങ്ക ഉളവാക്കുന്നു. അതിനാൽ ഇത്തരം നിയമനങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ എത്രയും വേഗം വെളിപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.