Skip to main content

സഖാവ് കെ കുഞ്ഞിരാമന് അന്ത്യാഭിവാദ്യങ്ങൾ

സഖാവ് കെ കുഞ്ഞിരാമന്റെ വേർപാട് പാർടിക്ക് വലിയ നഷ്ടമാണ്. വിദ്യാർഥികാലത്ത്‌ തന്നെ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സഖാവ് ഉജ്ജ്വലനായ സംഘാടകനും അതുല്യനായ ജനപ്രതിനിധിയുമായിരുന്നു. കാസർകോട് ജില്ലയിലെ പാർടിയെ ധീരമായി നയിച്ച നേതൃമികവുമാണ് സഖാവ് കെ കുഞ്ഞിരാമൻ.
സിപിഐ എം മുൻ ജില്ലാസെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, തൃക്കരിപ്പൂർ എംഎൽഎ തുടങ്ങി അദ്ദേഹം പ്രവർത്തിച്ച രംഗങ്ങളിലെല്ലാം ശ്രദ്ധേയമായ ഇടപെടൽ നടത്താൻ സഖാവിന് സാധിച്ചു. പാരമ്പര്യ വൈദ്യ കുടുംബാംഗമായിരുന്ന സഖാവിനെ
പൊതുപ്രവർത്തനത്തിലേക്ക് ആകർഷിച്ചത്‌ മഹാനായ എകെജിയാണെന്നത് സഖാവ് എന്നും അനുസ്മരിക്കാറുണ്ടായിരുന്നു. വടക്കേ മലബാറിന്റെ സമരപോരാട്ട ചരിത്രത്തിലെ പ്രധാന ഏടായ ചീമേനി മിച്ചഭൂമി സമരത്തിലെ മുന്നണിപ്പോരാളികൂടിയായിരുന്നു സഖാവ്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.