Skip to main content

യുഡിഎഫ് നിലപാട് കേരളത്തിന് എതിര്

സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങുന്നതിൽപ്പോലും യുഡിഎഫ് വേർതിരിവും രാഷ്ട്രീയവും കാണിക്കുകയാണ്. കേരളത്തിന്‌ അർഹതപ്പെട്ട ധനവിഹിതം നൽകാത്തതിൽ കേന്ദ്രധനമന്ത്രിക്ക്‌ ഒന്നിച്ച്‌ നിവേദനം കൊടുക്കാൻ തീരുമാനിച്ച ശേഷം യുഡിഎഫ് എംപിമാർ പിൻമാറി. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കാൻ യുഡിഎഫ് തയ്യാറായില്ല. കേരളത്തിനെതിരായ നിലപാടാണ്‌ അവർ സ്വീകരിക്കുന്നത്‌.

കേന്ദ്രത്തിന്റെ ധനകാര്യ മാനേജ്‌മെന്റ്‌ കേരളത്തിന്‌ എതിരാണ്‌. ഓരോ വർഷവും അർഹതപ്പെട്ട നികുതിവിഹിതം കുറയ്‌ക്കുകയാണ്‌. കേന്ദ്രം പിരിച്ചെടുക്കുന്നതിന്റെ 46 ശതമാനമാണ് കേരളത്തിന് തന്നത്. ഇതും വീണ്ടും കുറച്ചു. ഇപ്പോൾ 29 ശതമാനം വരെയായി. അതേ സമയം 76 ശതമാനം വരെ ലഭിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുത്ത് കൊടുത്തതിന്റെ കടവും സംസ്ഥാനത്തിന്റെ ബാധ്യതയിൽപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക ആസൂത്രണവും വിനിയോഗവും കൃത്യമാണ്. സഞ്ചിതകടം കുറഞ്ഞുവരികയാണ്. ഇത് കേന്ദ്ര ഏജൻസികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിച്ചു. വിലക്കയറ്റവും നിയന്ത്രിക്കാൻ കഴിയുന്നു. ഇക്കാര്യത്തിൽ രാജ്യത്ത് നാം ഒന്നാമതാണ്. മൂന്ന് ലക്ഷം പേർക്ക് കൂടി വീട് കിട്ടുമ്പോൾ എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറും. ഇത്തരം കാര്യങ്ങൾ നമ്മുടെ ധനവിനിയോഗത്തിലെ മികവിനെയാണ്‌ കാണിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.