Skip to main content

കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിനു തയ്യാറെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന്‌ ആലോചിക്കാൻ വഴിവെക്കുന്നത്

കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിനു തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന്‌ ആലോചിക്കാൻ വഴിവെക്കുന്നതാണ്. പ്രശ്‌നങ്ങൾ മനസിലാക്കുന്നവർക്ക്‌ കുഞ്ഞാലിക്കുട്ടിയെപ്പോലെയേ പ്രതികരിക്കാനാകൂ. ഉടൻ ലീഗിനെയങ്ങു പിടിച്ചെടുക്കാൻ നീക്കം നടത്തുകയാണെന്നു വ്യാഖ്യാനിക്കാതിരിക്കാമെങ്കിൽ വിശദമാക്കാം എന്ന മുഖവരയോടെയാണ്‌ ചോദ്യത്തോട്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌.
പ്രതിപക്ഷംഇപ്പോഴത്തെ തെറ്റായി നിലപാടിൽ നിന്നു മാറുന്നതിന്‌ അവരെ ചർച്ചക്കു വിളിക്കാനും സംസാരിക്കാനും മടിയില്ല. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിന്റെ നിലപാട്‌ കേരളത്തിന്റെ താത്‌പര്യത്തിന്‌ ഗുണമല്ല. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം തിരുത്തുമെന്ന്‌ കരുതുന്നു.

കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന്‌ യോജിക്കാൻ കഴിയണം. നാടിനു കിട്ടേണ്ട പണമാണ്‌ കേന്ദ്രം തരാതിരിക്കുന്നത്‌. ഇത്‌ ഏതെങ്കിലും ഒരു പദ്ധതിക്കുള്ള പണം കിട്ടിയില്ല എന്ന നിലയിലല്ല കാണേണ്ടത്‌. കേരളത്തിന്റെ ഭാവിവികസനത്തിനാണ്‌ കേന്ദ്രം തടയിടുന്നതെന്ന്‌ മനസ്സിലാക്കണം. വണ്ടിപ്പെരിയാർ പോക്‌സോക്കേസിൽ കാര്യങ്ങൾ പരിശോധിച്ച്‌ സർക്കാർ അപ്പീലിനു പോകും. കേസിലെ വിധിയുടെ കാര്യത്തിൽ അഭിമാനിക്കാവുന്ന സാഹചര്യമില്ല. കോടതിയുടെ നിരീക്ഷണം പരിശോധിക്കും. പൊലീസിന്‌ എന്തെങ്കിലും വീഴ്‌ച വന്നതായി ഇപ്പോൾ അനുമാനിക്കാൻ കഴിയില്ല. ഒന്നും പറയാനില്ലാത്തപ്പോൾ എന്തെങ്കിലും പറഞ്ഞ്‌ മനോസുഖം അനുഭവിക്കുന്ന രീതിയാണ്‌ പ്രതിപക്ഷനേതാവിന്‌. പ്രതിപക്ഷനേതാവിന്‌ പ്രത്യേക മനോനിലയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.