Skip to main content

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസൃഷ്ടി

വെട്ടിക്കുറച്ച തുകയിൽനിന്ന്‌ 3140 കോടി കടമെടുക്കാൻ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദത്തിനൊടുവിൽ. സംസ്ഥാനത്തിന്‌ അർഹമായ മുഴുവൻ വിഹിതവും നൽകിയെന്നും കണക്ക്‌ നൽകാത്തതിനാലാണ്‌ തുക നൽകാത്തതെന്നും പറഞ്ഞ്‌ സ്വന്തം നടപടിയെ ന്യായീകരിച്ച കേന്ദ്ര സർക്കാരാണ്‌ ഒടുവിൽ വഴങ്ങുന്നത്‌. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ വാദം ശരിയെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്ര സർക്കാർ നടപടിയെന്നതും ശ്രദ്ധേയം. ഇത്തരം വായ്‌പകളെ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കാൻ പാടില്ലെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. അതിനാൽ ഈ തുക അടുത്തവർഷത്തെ കടമെടുപ്പു പരിധിയിൽനിന്ന്‌ കുറയ്‌ക്കുന്നത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്‌പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ്‌ കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചത്‌. കിഫ്‌ബിയും പെൻഷൻ കമ്പനിയും ഇതുവരെ എടുത്ത വായ്‌പകളെല്ലാം മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറയ്‌ക്കുക എന്ന അസാധാരണ നടപടിയാണ്‌ കേന്ദ്രത്തിൽനിന്നുണ്ടായത്‌. ഇതിൽ ഈ വർഷം വെട്ടിക്കുറച്ച നടപടിയാണ്‌ ഇപ്പോൾ ഒരു വർഷത്തേക്ക്‌ നീട്ടിവച്ചത്‌.

അതേസമയം, കേന്ദ്ര സർക്കാർ എടുക്കുന്ന ഓഫ്‌ ബജറ്റ്‌ വായ്‌പ കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. വർഷം മൂന്നുമുതൽ അഞ്ചു ലക്ഷം കോടിവരെയാണ്‌ കേന്ദ്രം ഇത്തരത്തിൽ വായ്‌പ എടുക്കുന്നത്‌. ഇക്കാര്യം സംസ്ഥാനം പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനമാണ്‌ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടമെടുപ്പു പരിധി. കേരളം മൂന്നു ശതമാനത്തിൽ ഒതുങ്ങണമെന്ന്‌ വാശിപിടിക്കുന്ന കേന്ദ്ര സർക്കാരാകട്ടെ നാലും അഞ്ചും ശതമാനമാണ്‌ എല്ലാ വർഷവും കടമെടുക്കുന്നത്‌. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.