Skip to main content

ഗവർണർ പ്രകോപനമുണ്ടാക്കുന്നു, ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കൽ

ഗവർണർ നടത്തുന്നത്‌ കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചെയ്യുന്നത്‌. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക്‌ ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന്‌ പാനൽ വാങ്ങി അതിൽനിന്ന്‌ നിയമിക്കുക എന്നതാണ്‌ ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്‌. സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ്‌ ചാൻസലർക്ക്‌ കിട്ടുന്നത്‌. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത്‌ കേന്ദ്രമാണ്‌ നൽകിയത്‌. ആർഎസ്‌എസിൽനിന്ന്‌ കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ്‌ ഈ നടപടിയെന്ന്‌ മാധ്യമങ്ങൾതന്നെ മുമ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്‌. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.

ഞങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവർക്ക്‌ നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്ക്‌ നേരെയും ഞാൻ കൈവീശി. അവരെ ചീത്ത പറയാൻ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന്‌ മാത്രമാണ്‌ പറഞ്ഞത്‌. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ്‌ ഇടപെടും, പിന്നീട്‌ വിലപിച്ചിട്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത്‌.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.