Skip to main content

കാവിവത്കരണത്തെ പരസ്യമായി പിന്തുണച്ച കെ സുധാകരനൊപ്പം ആണോ എന്നത് കോൺഗ്രസും ലീഗും വ്യക്തമാക്കണം

കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും മുസ്ലീം ലീഗുമെന്ന് വ്യക്തമാക്കണം. ഇടതുപക്ഷത്തിനൊപ്പം വലതുപക്ഷത്തുള്ള മതനിരപേക്ഷ നിലപാടുള്ളവരും ശ്രമകരമായ പ്രവർത്തനം നടത്തിയെടുത്തതാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. ആ കേരളത്തെ വർഗീയവത്കരിക്കുന്നതിന് ആർഎസ്എസിന്റെ ചട്ടുകമായ ഗവർണർക്ക് പരസ്യമായി പിന്തുണ നൽകിയിരിക്കയാണ് കെ സുധാകരൻ. വേണ്ടി വന്നാൽ താൻ ആർഎസ്എസ് ആകും എന്ന് നേരത്തെ പരസ്യപ്പെടുത്തിയ കെ സുധാകരൻ ഇന്ന് ഒരു പടികൂടി കടന്ന് സർവ്വകലാശാലകളിലെ കാവിവത്കരണത്തെ പിന്തുണച്ചിരിക്കുന്നു.

കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് പിന്തുണ നൽകിയതിലൂടെ എന്താണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. ആ നിലപാടാണോ മറ്റ് കോൺഗ്രസുകാർക്കുമുള്ളത്. കോൺഗ്രസിനൊപ്പമുള്ള ലീഗിന് ഇതിൽ അഭിപ്രായമില്ലേ. ആർഎസ്എസിന്റെ കൊള്ളാവുന്ന ആളുകളെ നിയമിക്കാമെന്ന നിലപാടാണോ അവർക്കുമുള്ളത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാട് തന്നെയാണ് കോൺഗ്രസ് കേരളത്തിലും പിന്തുടരാൻ ശ്രമിക്കുന്നത്. അത്തരത്തിൽ കേരളത്തെ വർഗീയ ശക്തികൾക്ക് വേരോടാനുള്ള വിളനിലമാക്കി മാറ്റുന്നതിനെതിരെ ജനാധിപത്യവിശ്വാസികളായ കോൺഗ്രസുകാർ മുന്നോട്ടുവരണം.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.