Skip to main content

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല

ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നീക്കാൻ നിയമസഭ പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കെ പഴയ നിയമം നൽകുന്ന അധികാരംവച്ച്‌ ഇടപെടാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ അവകാശമില്ല. അത്‌ രാഷ്‌ട്രപതിയോട്‌ കാണിക്കുന്ന അനാദരവും ജനാധിപത്യ മൂല്യങ്ങൾക്ക്‌ എതിരുമാണ്‌. ചാൻസലർ സ്ഥാനത്തേക്ക്‌ അതതു മേഖലയിൽ വൈദഗ്ധ്യമുള്ള ഉന്നതരെ നിയോഗിക്കുന്നതിനുള്ള ബില്ലാണ്‌ നിയമസഭ പാസാക്കിയത്‌. പൂഞ്ചി കമീഷൻ ശുപാർശയും അങ്ങനെയാണ്‌. രണ്ടുവർഷത്തോളം കൈയിൽ വച്ചശേഷം സുപ്രീംകോടതിയുടെ ശക്തമായ താക്കീതിനെത്തുടർന്നാണ്‌ ഗവർണർ ഈ ബില്ലുകൾ രാഷ്‌ട്രപതിക്ക്‌ അയച്ചതുതന്നെ. അതിനുശേഷവും ഗവർണർ സെനറ്റിലേക്ക്‌ നോമിനേഷൻ നടത്തിയതടക്കമുള്ള നടപടി ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്‌. കോടതിയെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തും. ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങളിൽനിന്ന്‌ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഗവർണറെ പിന്തുണച്ച്‌ രംഗത്തെത്തിയത്‌ കാലങ്ങളായുള്ള ബിജെപി ബന്ധത്തിന്റെ ഭാഗമാണ്‌. ബിജെപിയിലേക്ക്‌ ആളെ കൂട്ടുന്ന പണിയാണ്‌ സുധാകരൻ എടുക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.