Skip to main content

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നു

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വർഷവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നത്. അമേരിക്കയിലേക്ക് മാത്രം പലായനം ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമാണ് എന്ന് വിദേശകാര്യമന്ത്രാലയം സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ കണക്കിൽ നിന്നും വ്യക്തമാകുന്നു. 2018-19 ൽ 8027 ഇന്ത്യക്കാരാണ് യുഎസിൽ നുഴഞ്ഞു കയറിയത്. കോവിഡ് സാഹചര്യത്തിൽ ഈ സംഖ്യ , 2019-20 ൽ 1227 ആയി. കോവിഡിന് ശേഷം, ഓടിപ്പോവുന്ന ഇന്ത്യക്കാരുടെ എണ്ണം 30 മടങ്ങ്‌ ആയി വർധിച്ചു. 2020-21ൽ 30662 പേരാണ് ഇത്തരത്തിൽ അമേരിക്കയിലേക്ക് ഓടിപ്പോയത്. 2021-22 ലും നിയമവിരുദ്ധകുടിയേറ്റം ഇരട്ടിയായി. 63927 പേരാണ് നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്നും അമേരിക്കയിൽ എത്താൻ ശ്രമിച്ചത്. 2022-23 ൽ 96,917 പേരാണ് അമേരിക്കയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ബിജെപിയുടെ പ്രചാരവേലയുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന കണക്കുകളാണിത്. 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.