Skip to main content

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ സംയുക്ത കർഷക സംസ്ഥാന സമിതി മാർച്ച് നടത്തി

കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ്‌ എന്നീ ഫാക്‌ടറികളിലേക്ക്‌ ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി അപ്പോളോ ടയേഴ്‌സിലേക്ക്‌ നടന്ന മാർച്ച്‌ സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു.

ടയർ കമ്പനികൾക്ക്‌ കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ(സിസിഐ) പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക്‌ വീതിച്ച്‌ നൽകുക, റബറിന്‌ 300 രൂപ തറവില നിശ്‌ചയിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഉപരോധം. ടയർ കമ്പനികൾ കർഷകരിൽനിന്ന്‌ കൊള്ളയടിച്ച പണം മുഴുവൻ തിരികെ കർഷകരിലേക്ക്‌ എത്തിക്കുന്നത്‌ വരെ പ്രക്ഷോഭങ്ങൾ തുടരാനാണ്‌ തീരുമാനം.

ക്രോസ്‌ പ്ലൈ ഇനം ടയറുകൾക്ക്‌ സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന്‌ എംആർഎഫിന്‌ 622 കോടി, അപ്പോളോയ്‌ക്ക്‌ 425 കോടി, സിയറ്റിന്‌ 252 കോടി, ജെ കെ ടയേഴ്‌സിന്‌ 309 കോടി, ബിർളയ്‌ക്ക്‌ 178 കോടി, ആത്‌മ സംഘടനയ്‌ക്ക്‌ 60 ലക്ഷം എന്നിങ്ങനെയാണ്‌ സിസിഐ പിഴയിട്ടത്‌. ഇത്‌ കർഷകർക്ക്‌ ലഭ്യമാക്കുകയാണ്‌ സമരത്തിന്റെ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.