സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അന്തരിച്ച സഖാവ് എ കെ നാരായണന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അന്തരിച്ച സഖാവ് എ കെ നാരായണന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
മുനമ്പത്ത് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമം. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ് പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത് വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ് ഇവിടേക്ക് വരുന്നത്.
നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്ത വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്.
ഭീതിജനകമായ വാർത്തകളാണ് മണിപ്പുരിൽനിന്ന് വരുന്നത്. അതിൽ അവസാനത്തേത് തിങ്കളാഴ്ച 11 പേർ കൊല്ലപ്പെട്ടതാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ് സഖാവ് നേതൃനിരയിലേക്ക് ഉയർന്നത്.