Skip to main content

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ല

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്. അതിനായി പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ രാഷ്ട്രീയവിരോധത്തിന്റെപേരില്‍ ഉത്തരവാദപ്പെട്ടവര്‍ അള്ളുവയ്ക്കരുത്.

ഭാരത് പരിയോജനയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയായതും നിര്‍മാണം ആരംഭിക്കുന്നതുമായ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് ഒന്നുംചെയ്തില്ലെന്നാണ് ഇവിടെ ചിലര്‍ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിതന്നെ പാര്‍ലമെന്റില്‍ ഈ നുണപ്രചാരണം പൊളിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി 25 ശതമാനം തുക ദേശീയപാത വികസനത്തിന് ചെലവിട്ടതായി മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ആ തീരുമാനമാണ് വികസനം യാഥാര്‍ഥ്യമാക്കിയത്.

മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കൃത്യമായ സമയത്ത് ദേശീയപാത വികസനത്തില്‍ മേല്‍നോട്ടം നടത്തിയെന്ന് ദേശീയ ദിനപത്രമായി 'ദ ഹിന്ദു' വലിയ വാര്‍ത്ത നല്‍കി. കര്‍ണാടകത്തിലടക്കം ഇത്തരംമേല്‍നോട്ടമില്ലാത്തതിനാല്‍ വികസനം ഇഴയുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടപെടല്‍ ഗുണകരമായെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കിയതാണ്.

കേന്ദ്രപദ്ധതികളുടെ പ്രചാരകനായി താന്‍ മാറിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലാണ് ചെറുതോണിപ്പാലമടക്കം യാഥാര്‍ഥ്യമാക്കിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വികസനം നടത്തിയതിനെ ഇനിയും പ്രചരിപ്പിക്കും.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.