കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളതുകൊണ്ടാണ് മലയാളികൾ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2024 പ്രകാരം അഭ്യസ്തവിദ്യർ ജോലി ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നാട് കേരളവും നഗരം തിരുവനന്തപുരവുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് നാടുവിട്ടത് പതിനേഴര ലക്ഷം പേരാണ്. ഇതിൽ കേരളത്തിൽനിന്നുള്ളവർ താരതമ്യേന കുറവാണെന്ന് പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽനിന്ന് വ്യക്തമാകുന്നുണ്ട്.