Skip to main content

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌

പ്രകോപനമുണ്ടാക്കാനാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന്‌ മുന്നിലേക്ക്‌ വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്‌ പോകുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്‌ വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌. കർഷകർക്ക് നേരെ തിരിഞ്ഞുനിൽക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ കേരളത്തിലുടനീളം ശക്തമായ കർഷകപ്രതിരോധം നേരിടേണ്ടിവരും. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി ഗവർണറെ ഉപകരണമാക്കുന്നു. കർഷകരെ സംബന്ധിച്ച പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഭൂ നിയമ ഭേദഗതി ബില്ല്. നിയമസഭ പാസാക്കിയ ബിൽ മതിയായ കാരണങ്ങളില്ലാതെ തടഞ്ഞുവയ്‌ക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്‌. ഗവർണർ അദ്ദേഹത്തിന്റെ നില വിട്ടിട്ട്‌ കുറെ കാലമായി, എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന്‌ കരുതുകയാണ്‌ അദ്ദേഹം. കേരള ചരിത്രത്തിൽ അത്യപൂർവമായ ജനകീയപ്രതിരോധവും പ്രതിഷേധവുമാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.