Skip to main content

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുന്നു

കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണ്. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം. കേരളത്തിന് ലഭിക്കുന്നതിനേക്കാൾ ആറും എട്ടും ഇരട്ടി വരെ തിരികെ കിട്ടുന്ന സംസ്ഥാനങ്ങളുണ്ട്. എന്നിട്ടും കേരളത്തിന് അർഹമായത് തടഞ്ഞുവെയ്ക്കുകയാണ്.

ആരോഗ്യ മേഖലയിൽ ലഭിക്കേണ്ട 1400 കോടിയോളം രൂപ തന്നിട്ടില്ല. ആശുപത്രികളുടെ ബ്രാൻറിങ്ങിന്റെ പേരിലാണ് നൽകാതിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കും വീടുവെയ്ക്കുന്നതിനും നൽകകേണ്ട തുക ഈ കാരണത്താൽ നൽകിയിട്ടില്ല. ശുചിമുറി,സ്കുൾ തുടങ്ങില ചില കാര്യങ്ങളിൽ കേരളം മുന്നേറിയതും ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ മറ്റ് മേഖലകളിൽ വളരാനുള്ള സാഹചര്യം ഒരുക്കാനാകുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.