Skip to main content

സഖാവ് ലെനിന്റെ വിയോഗത്തിന് ഒരു നൂറ്റാണ്ട്

മാർക്സിന്റെയും എംഗൽസിന്റെയും സിദ്ധാന്തങ്ങളെ റഷ്യൻ പരിതസ്‌ഥിതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ മഹാനായ ലെനിന്റെ 100-ാം ഓർമ്മദിനമാണ് 2024 ജനുവരി 21 ന്. 1917 ലെ മഹത്തായ റഷ്യൻ വിപ്ലവത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നേതൃത്വമായിരുന്ന ലെനിൻ വിപ്ലവാനന്തരം 1919 ൽ 3-ാം ഇന്റർനാഷണൽ (കമ്യൂണിസ്റ്റ് ഇന്റർനാഷണൽ) രൂപീകരിക്കുന്നതിനും കാർമികത്വം വഹിച്ചു. തൊഴിലാളികളും കർഷകരും ചേർന്ന ഐക്യ മുന്നണിയാണ് റഷ്യൻ വിപ്ലവത്തെ വിജയത്തിലെത്തിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണെന്ന ലെനിന്റെ വിശകലനം വ്യക്തവും കൃത്യവുമായിരുന്നു. വിപ്ലവാനന്തരം സാമ്പത്തികമായും സൈനികമായും സാമൂഹ്യപരമായും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വളർച്ചയിലും സോവിയറ്റ് യൂണിയൻ ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറി. സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ ഒട്ടനവധി തീരുമാനങ്ങളാണ് ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയത്.
ലെനിന്റെ മരണശേഷവും പതിറ്റാണ്ടുകൾ സോവിയറ്റ് യൂണിയൻ നിലനിന്നു. യുഎസ്എയും നാറ്റോയും സോവിയറ്റ് യൂണിയനെ തകർക്കാൻ പലവഴികൾ നോക്കിയിട്ടും ഫലമുണ്ടായില്ല. എന്നാൽ പിന്നീട് സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായും സോവിയറ്റ് നേതൃത്വത്തിന്റെ നയവ്യതിയാനങ്ങൾ മൂലവും സോവിയറ്റ് യൂണിയൻ തകരുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഇല്ലാതായെങ്കിലും സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച പ്രകമ്പനം ഇന്നും നിലനിൽക്കുന്നു.
തൊഴിലാളിവർഗ്ഗ വിപ്ലവ പാർടിയെ കെട്ടിപ്പടുക്കുന്നതിൽ ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച വിജയം ലോകം മുഴുവനുമുള്ള കമ്മ്യൂണിസ്റ്റ് പാർടികൾക്ക് പ്രചോദനമായി മാറി. സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താനുള്ള പോരാട്ടത്തിൽ ലെനിന്റെ മഹത്തായ സംഭാവനകൾ ലോക തൊഴിലാളി വർഗ്ഗത്തിന് എന്നും കരുത്തേകും. ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.